Thursday, May 21, 2009

അറിഞ്ഞത്........

ജീവിതത്തിന്റെ ചില തിരിവുകളിൽനാം ഒറ്റപ്പെട്ടു പോയേക്കാം......
ചോദ്യചിഹ്നമാവുന്ന ഒരുപാടു സമസ്യകൾ തനിയെ പൂരിപ്പിക്കേണ്ടതായ് വരാം.
ഏകാന്തതയുടെ നിഴൽ വീണ വഴികളിൽ കൂട്ട് പ്രതീക്ഷിക്കരുത്,
തിരസ്ക്കരണത്തിൽ ചുവയ്ക്കുന്ന അനാധത്വം,
നിശ്ശബ്ദമായ് കുടിച്ചിറക്കാം.

Monday, May 18, 2009

നിലാവ്


പാതിരാവിന്റെ നിശ്ശബ്ദതയിൽ,
നനുത്ത മഞ്ഞു തുള്ളികൾ വീഴുന്ന സ്വരം താരാട്ടായ് പൊതിയവേ

ഒരു കുഞ്ഞു പൂവ് കൌതുകത്തോടെ
കണ്ണു മിഴിചു.
ഈറനണിഞ്ഞ വയലറ്റിതളുകൾ
ഒന്നു കൂടി നിവർത്തി ചുറ്റും നോക്കി.
പതുക്കെ ചാറാൻ തുടങ്ങിയ രാത്രിമഴ
അതിനേയും ഉമ്മ വച്ചു

Saturday, April 25, 2009

മഴയിലൂടെ.....

തുലാവര്‍ഷം പുതിയ ചിത്രങ്ങള്‍ വരച്ച കല്ലുകളടര്‍ന്ന കുളപ്പടവില്‍ ഞാന്‍ പതിയെ ഇരുന്നു.
പൊടുന്നനെ ഉതിര്‍ന്ന തണുപ്പു തുള്ളില്കളിലൊന്നു എന്റെ നെറുകയില്‍ വീണു. കുളത്തിലെ ഇളം പച്ച വെള്ളതില്‍കൂടുതല്‍ വ്രിത്തങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടു മഴ ശക്തി പ്രാപിചു.
കണ്ണടക്കുമ്പോള്‍ പെയ്യുന്ന മഴയ്കു ഇമ്പം കൂടുതലാണൊ....?
എന്നെ കുതിര്‍തു കൊണ്ടൂ ഇറുന്നു വീഴുന്ന തുള്ളികള്‍ മുകളില്‍ പന്തലായ് നിൽക്കുന്ന കാട്ടുമുല്ലയെ പറ്റിക്കുന്നു......എണ്ണ കുതിര്‍ന്ന തലമുടിയുടെ തുമ്പിലൂടൊഴുകി വീഴുന്ന തുള്ളികള്‍ പടവുകളില്‍ വീണുടന്ഞ്ഞൂ.
എന്റെ കാല്പാദങ്ങല്ലില്‍ കല്‍പ്പടവുകളീലെ കറുത്ത മണല്‍ തരികൾ മുന്ന്നോട്ട് പോകാനാവാതെ ഉറഞ്ഞൂകൂടുന്നു.ഇപ്പോള്‍ പുതു മഴയുടെ കുളിര്‍ന്ന ജലപ്രവാഹം എന്റെ കാല്‍ പാദങ്ങല്ളിലൂടെ മുകളിലേക്കു കയറുകയാണു.
കുതിര്‍ന്ന പാവാടയുടെ വാവട്ടം അതിനു മുകളില്‍ ഒഴുകി നടക്കുന്നു.
ഒടുവിലെപ്പോഴൊ ഞാന്‍ ആ ജലാശയതിന്റെ കുളിര്‍ക്കുന്ന സ്വച്ച്ഃതയിലലിഞ്ഞു ഒഴുകാന്‍ തുടങ്ങുന്നു.
അപ്പൊഴെന്നില്‍ നിറയെ വെളുത്ത പൂക്കള്‍ പൊട്ടിവിടരുകയായിരുന്നു..

Friday, April 17, 2009

വിങ്ങലുകൾ


ആവശ്യമുണ്ട്.
കണ്ടീഷനുകളില്ലാത്ത
സ്നേഹം
മുള്ളുകളില്ലാത്ത പുഞ്ചിരി.
ആഗ്രഹമുണ്ടു,
സ്നെഹത്തിന്റെ
മുത്തൊളിപ്പിച
നിന്റെനീല
സമുദ്രങ്ങളിലലിയാന്‍
ഒര്‍ത്തു ഭയപ്പെടാരുണ്ടു
ഒടുവില്‍
അതൊരു
മുത്തടര്‍ന്ന
പാഴ് ചിപ്പി എന്നരിയുന്ന നിമിഷത്തെ.
തേടി അലയുന്നുന്ണ്ടു
തിരിചൊന്നുമാഗ്രഹിക്കാത്തൊരു
സൌഹ്രിദത്തെ
കാരണം
തിരിചു നല്‍കാന്‍
എന്റെ കയ്യില്‍
ഒന്നുമില്ലെന്നരിയാം
സനേഹം പൊലും....?
പഠിപ്പിക്കാമൊ എന്നെ
കണ്ടീഷനുകളില്ലാതെ
ഒന്നു സ്നേഹിക്കാന്‍
വിഷം പുരട്ടാതെ
ഒന്നു പുഞ്ചിരിക്കാന്‍
ആവശ്യങ്ങള്‍
ആഗ്രഹങ്ങള്‍
തേടലുകള്‍
എല്ലാം
മഴയായ് കനചു പെയ്യട്ടെ
അതില്‍ ഞാനുന്മ്
അലിഞ്ഞു ചേരട്ടെ

Thursday, April 9, 2009

തുലാവർഷം


തുള്ളിയുറയുന്ന തുലാത്തിലെ തുള്ളികൽ
എന്നെ പുണരുമ്പോൾ,
അറിയുന്നു ഞാൻ നിന്റെ
പ്രണയത്തിന്റെ പെയ്ത്ത്....