Thursday, May 21, 2009

അറിഞ്ഞത്........

ജീവിതത്തിന്റെ ചില തിരിവുകളിൽനാം ഒറ്റപ്പെട്ടു പോയേക്കാം......
ചോദ്യചിഹ്നമാവുന്ന ഒരുപാടു സമസ്യകൾ തനിയെ പൂരിപ്പിക്കേണ്ടതായ് വരാം.
ഏകാന്തതയുടെ നിഴൽ വീണ വഴികളിൽ കൂട്ട് പ്രതീക്ഷിക്കരുത്,
തിരസ്ക്കരണത്തിൽ ചുവയ്ക്കുന്ന അനാധത്വം,
നിശ്ശബ്ദമായ് കുടിച്ചിറക്കാം.

Monday, May 18, 2009

നിലാവ്


പാതിരാവിന്റെ നിശ്ശബ്ദതയിൽ,
നനുത്ത മഞ്ഞു തുള്ളികൾ വീഴുന്ന സ്വരം താരാട്ടായ് പൊതിയവേ

ഒരു കുഞ്ഞു പൂവ് കൌതുകത്തോടെ
കണ്ണു മിഴിചു.
ഈറനണിഞ്ഞ വയലറ്റിതളുകൾ
ഒന്നു കൂടി നിവർത്തി ചുറ്റും നോക്കി.
പതുക്കെ ചാറാൻ തുടങ്ങിയ രാത്രിമഴ
അതിനേയും ഉമ്മ വച്ചു