Saturday, April 25, 2009

മഴയിലൂടെ.....

തുലാവര്‍ഷം പുതിയ ചിത്രങ്ങള്‍ വരച്ച കല്ലുകളടര്‍ന്ന കുളപ്പടവില്‍ ഞാന്‍ പതിയെ ഇരുന്നു.
പൊടുന്നനെ ഉതിര്‍ന്ന തണുപ്പു തുള്ളില്കളിലൊന്നു എന്റെ നെറുകയില്‍ വീണു. കുളത്തിലെ ഇളം പച്ച വെള്ളതില്‍കൂടുതല്‍ വ്രിത്തങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടു മഴ ശക്തി പ്രാപിചു.
കണ്ണടക്കുമ്പോള്‍ പെയ്യുന്ന മഴയ്കു ഇമ്പം കൂടുതലാണൊ....?
എന്നെ കുതിര്‍തു കൊണ്ടൂ ഇറുന്നു വീഴുന്ന തുള്ളികള്‍ മുകളില്‍ പന്തലായ് നിൽക്കുന്ന കാട്ടുമുല്ലയെ പറ്റിക്കുന്നു......എണ്ണ കുതിര്‍ന്ന തലമുടിയുടെ തുമ്പിലൂടൊഴുകി വീഴുന്ന തുള്ളികള്‍ പടവുകളില്‍ വീണുടന്ഞ്ഞൂ.
എന്റെ കാല്പാദങ്ങല്ലില്‍ കല്‍പ്പടവുകളീലെ കറുത്ത മണല്‍ തരികൾ മുന്ന്നോട്ട് പോകാനാവാതെ ഉറഞ്ഞൂകൂടുന്നു.ഇപ്പോള്‍ പുതു മഴയുടെ കുളിര്‍ന്ന ജലപ്രവാഹം എന്റെ കാല്‍ പാദങ്ങല്ളിലൂടെ മുകളിലേക്കു കയറുകയാണു.
കുതിര്‍ന്ന പാവാടയുടെ വാവട്ടം അതിനു മുകളില്‍ ഒഴുകി നടക്കുന്നു.
ഒടുവിലെപ്പോഴൊ ഞാന്‍ ആ ജലാശയതിന്റെ കുളിര്‍ക്കുന്ന സ്വച്ച്ഃതയിലലിഞ്ഞു ഒഴുകാന്‍ തുടങ്ങുന്നു.
അപ്പൊഴെന്നില്‍ നിറയെ വെളുത്ത പൂക്കള്‍ പൊട്ടിവിടരുകയായിരുന്നു..

4 comments:

  1. chennaiyil thamasikkunna enikku nattil vannu mazha aaswathichchathindey sugam thonni. very nice.

    ReplyDelete
  2. മനസ്സിന്റെ മുറ്റത്ത്‌-
    പെയ്തു തോരാത്ത മഴ,
    മനസ്സിന്റെ നനവാണ'മഴ,
    മനസ്സിന്റെ മധുരമാണ'മഴ,
    മനസ്സിന്റെ കുളിരാണ'മഴ,

    ReplyDelete
  3. മഴ ഒരു മനോഹരമായ ഓര്‍മ്മ....
    മനസ്സില്‍ അനുഭവങ്ങളുടെ...
    വെളുത്ത പിച്ചക പൂക്കളായി പടര്‍ന്നുകയറുന്ന മഴ!!!

    അഭിനന്ദനങ്ങള്‍!!!.

    ഇനിയും ഒരുപാടു എഴുതുക..

    ReplyDelete